തിരുവനന്തപുരം : സംസ്ഥാനത്ത് അസാധാരണമായ ഒരു നീക്കം ആണ് ഇന്ന് നടന്നത് . തെരഞ്ഞെടുപ്പ് മൂഡിലേക്ക് പിണറായിയും പാർട്ടിയും കടന്നിരിക്കുന്നു എന്ന വ്യക്തമായ തെളിവ് ആണ് ഇന്നത്തെ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ . തദ്ദേശ തെരഞ്ഞെടുപ്പും , നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വിതം നൽകാനും തീരുമാനം ആയി .പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാൻ വക ഉണ്ട് . ഒരു ഗഡു ഡി എ കൂടി എല്ലാവർക്കും അനുവദിച്ചു.ഗസ്റ്റ് അധ്യാപകരുടെ പ്രതിമാസ വേതനം 2000 രൂപ വർധിപ്പിച്ചു. പാചക തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപയും വർധിപ്പിച്ചു. റബർ കർഷകർക്കുള്ള താങ്ങു വില 200 രൂപ ഉയർത്തി. നെല്ലിൻ്റെ സംഭരണ വില, 30 രൂപയാക്കി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു .പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പ്രീ മെട്രിക് സ്കോളർഷിപ്പ് എന്നിവയിലെ സംസ്ഥാന വിഹിതം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

