Indian Embassy
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രെയിനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി(Indian Embassy). ഇന്ത്യക്കാർ പടിഞ്ഞാറൻ യുക്രെയിനിലെത്തണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യൻ പൗരന്മാർക്ക് എംബസ്സി നൽകിക്കഴിഞ്ഞു.
അതേസമയം യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരണമെന്ന് നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. യാത്രയിലാണെങ്കിലും സുരക്ഷിതരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ തിരിതെ മടങ്ങി പോകണം. കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
എന്നാൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലെ വിമാനത്താവളം അടച്ചതോടെ വിമാനസർവ്വീസുകൾ മുടങ്ങിയിരിക്കുകയാണ്. അതേസമയം ഭാരതീയരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കീവിൽ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാദൗത്യം പൂർത്തിയാക്കാനായില്ല എന്നാണ് വിവരം. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ദില്ലിയിൽ നിന്നും പുറപ്പെട്ടത്. ബോറിസിൽ എത്തിയ ശേഷം യാത്രക്കാരെ കൊണ്ട വരാൻ കഴിയാതെ മടങ്ങുകയായിരുന്നു. വ്യോമത്താവളങ്ങളിലെല്ലാം നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണിത്.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…