International

വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ജൂനിയർ മന്ത്രി; വൻ പ്രതീക്ഷയുമായി റഷ്യയിൽ എത്തിയ ഇമ്രാൻ ഖാൻ നാണംകെട്ടത് ചരിത്രത്തിലില്ലാത്ത വിധം

മോസ്കോ: റഷ്യൻ സന്ദർശനത്തിൽ നാണംകെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി. റഷ്യ-യുക്രെയ്ൻ യുദ്ധവും ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്കോയിലെത്തിയത്(Imran Khan Visit To Russia). എന്നാൽ പുര കത്തുമ്പോൾ വാഴ വെട്ടാൻ നടക്കുന്ന പാകിസ്ഥാന് കിട്ടിയത് അവഗണന മാത്രമായിരുന്നു എന്നാണ് റിപ്പോർട്ട്. വിചാരിച്ചത് നടക്കുന്ന ലക്ഷണമില്ലെന്ന് മാത്രമല്ല ഇതുവരെയില്ലാത്ത രീതിയിൽ പാക് പ്രധാനമന്ത്രി നാണവും കെട്ടു.

റഷ്യൻ വിദേശകാര്യ സഹമന്ത്രി ഇഗോർ മോർഗുലോവിന്റെ നേതൃത്വത്തിലാണ് ഇമ്രാൻ ഖാനെ സ്വീകരിച്ചത്. സാധാരണഗതിയിൽ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ എത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനോ അല്ലെങ്കിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരോ എത്തിയാവും സ്വീകരിക്കുക. എന്നാൽ ഇമ്രാൻഖാൻ എത്തിയപ്പോൾ ഇതൊന്നുമുണ്ടായില്ല. വമ്പൻ സ്വീകരണം പ്രതീക്ഷിച്ചെത്തിയ ഇമ്രാനെയും കൂട്ടരെയും സ്വീകരിച്ചത് ജൂനിയറായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നത് ശ്രദ്ധേയം.

വാതക പൈപ്പ് ലൈൻ, സാമ്പത്തിക സഹായം തുടങ്ങിയ വൻ പ്രതീക്ഷകളുമായാണ് ഇമ്രാൻ പരിവാര സമേതം മോസ്കാേയിൽ എത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം ഇമ്രാന്റെ സന്ദർശനം റഷ്യ ഗൗനിക്കുന്നില്ല എന്ന സന്ദേശമാണ് റഷ്യയുടെ പെരുമാറ്റത്തിലൂടെ ലോകത്തിന് നൽകുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു പാകിസ്ഥാൻ ഉന്നത ഭരണാധികാരി റഷ്യ സന്ദർശിക്കുന്നത്. ക്രെംലിനുമായുള്ള ബന്ധം പുനഃസജ്ജമാക്കുകയും ഊർജ്ജ മേഖലയിൽ സഹകരണം വിപുലീകരിക്കുകയുമാണ് ഇമ്രാന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

7 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

7 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

8 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

8 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

8 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

9 hours ago