amarendra singh
ചണ്ഡിഗഡ് : പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ വിവാദമാകുന്നു. കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകത്തിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് പുതിയ പ്രശ്‌നം ഉയരുന്നത്. സംസ്ഥാന പി.സി.സി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാദ
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എം.എല്‍.എമാരായ അര്‍ജ്ജുന്‍പ്രതാപ്‌സിംഗ് ബാജ്‌വ, ഭിഷം പാണ്ഡേ എന്നിവരുടെ മക്കള്‍ക്കാണ് പോലീസ് ഇന്‍സ്പക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ ജോലി നല്‍കുന്നത്. ഇവരുടെ കുടുംബങ്ങള്‍ ചെയ്ത
ത്യാഗത്തിനുളള പ്രതിഫലം എന്ന നിലയിലാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇരുവരുടേയും മുത്തച്ഛന്‍മാര്‍ നേരത്തേ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തീരുമാനം പിന്‍ലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നിറം
നോക്കരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…