kim-jong un
പ്യോങ്‌യാങ് : ഉത്തരകൊറിയ ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ കുതിച്ചുയരുകയാണ്. ഉത്തരകൊറിയയുടെ ഭരണാധികാരി കിംജോങ് ഉന്‍ തന്നെ ഭരണകക്ഷിയുടെ ഉന്നതതല യോഗത്തില്‍ ആശങ്കയറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം
ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിരുന്നു. തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5190 രൂപ, ഒരു പാക്കറ്റ് കോഫിക്ക് 7414 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
വളം നിര്‍മ്മിക്കുന്നതിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാനും സര്‍ക്കാര്‍ വിചിത്രമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതും പ്ര്ശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍, വളം, ഇന്ധനം
എന്നിവയ്ക്ക് ഉത്തരകൊറിയ ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും കുറേനാളായി മന്ദഗതിയിലുമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…