Sunday, May 19, 2024
spot_img

പാര്‍ട്ടി എം.എല്‍.എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി : പഞ്ചാബില്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം

ചണ്ഡിഗഡ് : പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ വിവാദമാകുന്നു. കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകത്തിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടയിലാണ് പുതിയ പ്രശ്‌നം ഉയരുന്നത്. സംസ്ഥാന പി.സി.സി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാദ
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എം.എല്‍.എമാരായ അര്‍ജ്ജുന്‍പ്രതാപ്‌സിംഗ് ബാജ്‌വ, ഭിഷം പാണ്ഡേ എന്നിവരുടെ മക്കള്‍ക്കാണ് പോലീസ് ഇന്‍സ്പക്ടര്‍, നായിബ് തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ ജോലി നല്‍കുന്നത്. ഇവരുടെ കുടുംബങ്ങള്‍ ചെയ്ത
ത്യാഗത്തിനുളള പ്രതിഫലം എന്ന നിലയിലാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇരുവരുടേയും മുത്തച്ഛന്‍മാര്‍ നേരത്തേ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തീരുമാനം പിന്‍ലിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നിറം
നോക്കരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Related Articles

Latest Articles