Saturday, May 18, 2024
spot_img

ഓഡർ ചെയ്തത് 90,000 രൂപയുടെ കാമറ ലെൻസ്; വീട്ടിലെത്തിയത് ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ, ആമസോണിന് വീണ്ടും വൻ വീഴ്ച

ദില്ലി: 90,000 രൂപയുടെ കാമറ ലെൻസ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു പാക്കറ്റ് ക്വിനോവ വിത്തുകളായിരുന്നു. അരുൺ കുമാർ മെഹർ ആമസോണിൽ നിന്നും സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തിരുന്നു. ഒറ്റദിവസം കൊണ്ട് തന്നെ ഓർഡർ ഡെലിവർ ആകുകയും ചെയ്തിരുന്നു. പക്ഷേ പാക്കറ്റ് തുറന്ന് നോക്കിയപ്പോഴാണ് അരുൺ അത്ഭുതപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു താൻ പറ്റിക്കപ്പെട്ട വിവരം അരുൺ വെളിപ്പെടുത്തുന്നത്.

“ആമസോണിൽ നിന്ന് 90,000 രൂപ വിലയിലുള്ള കാമറ ലെൻസ് ഓർഡർ ചെയ്തിരുന്നു. പക്ഷേ ക്വിനോവ വിത്തുകളുള്ള ലെൻസ് ബോക്സ് ആണ് കമ്പനി അ‍യച്ചുതന്നത്. @amazonIN, Appario റീട്ടെയിൽ അഴിമതി എത്രയും പെട്ടെന്ന് പരിഹരിക്കൂ” – എന്നായിരുന്നു അരുണിന്‍റെ ട്വീറ്റ്. ലെൻസിന് പകരം ലഭിച്ച ക്വിനോവ വിത്തിന്‍റെ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്നും സംഭവത്തിൽ ഉടൻ പരിഹാരം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം വിഷയത്തെകുറിച്ച് അന്വേഷിക്കുകയാണെന്നും കഴിയാവുന്ന സഹായങ്ങളെല്ലാം ലഭ്യമാക്കുമെന്നുമാണ് ആമസോണിന്‍റെ പ്രതികരണം.

Related Articles

Latest Articles