Tuesday, December 16, 2025

മഞ്ഞുരുകാൻ സാധ്യത?ആമസോൺ ഫ്യൂച്ചറിനെ സഹായിക്കും

ബിസിനസ്സ് തകർച്ചയും,നിയമപ്രതിസന്ധികളും നേരിടുന്ന ഫ്യൂചർ ഗ്രൂപ്പിനെ സഹായിക്കാൻ സന്നദ്ധരാണെന്ന് ആമസോൺ അറിയിച്ചു.അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടത്തിനിടയിലാണ് കമ്പനിയുടെ ഈ നിലപാട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

റിലയൻസ് – ഫ്യൂചർ ഇടപാട് തർക്കത്തിൽ തൽസ്ഥിതി തുടരാനുള്ള ദില്ലി ഹൈക്കോടതിയുടെ വിധിക്കെതിരെ ഫ്യൂചർ ഗ്രൂപ്പ് അപ്പീൽ പോയിരിക്കുകയാണ്. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്നായിരുന്നു ഫ്യൂചർ ഗ്രൂപ്പിന്റെ ആവശ്യം. തർക്കം വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും കൊവിഡ് കാലത്ത് ഫ്യൂചർ ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കാനും തയ്യാറാണെന്നും ആമസോൺ കമ്പനിയുടെ വക്താവ് അറിയിച്ചു. എന്നാൽ വിഷയത്തിൽ ഫ്യൂചർ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles