Wednesday, May 8, 2024
spot_img

അതിക്രൂരമായ ലൈംഗിക പീഡനം;കന്യാസ്ത്രീകൾ അനാഥക്കുട്ടികളെ ബിസിനസ്സുകാർക്കും,പുരോഹിതർക്കും കാഴ്ചവച്ചു

 ജര്‍മ്മനിയിലെ കോളോണിൽ കാത്തലിക് സഭാ വിഭാഗത്തിലെ കന്യാസ്ത്രീകള്‍ അനാഥാലയങ്ങളിൽ കഴിയുന്ന ബാലന്മാരെ സമ്പന്നബിസിനസ്സൂകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര മാധ്യമമായ ഡെയിലി ബീസ്റ്റ് ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടത് .ഇത് സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.

കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.

ജര്‍മ്മനിയിലെ സ്‌പെയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലത്തിലാണ് ലൈംഗികചൂഷണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.1960നും 1970നും ഇടയിലുള്ള വര്‍ഷങ്ങളില്‍ അനാഥബാലരെ ബിസിനസ്സുകാര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ കാഴ്ചവെച്ചിട്ടുണ്ടത്രെ.ചിലപ്പോള്‍ ആഴ്ചകളോളം അവര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു .പീഡനത്തിന് ശേഷം തിരിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് കൂട്ടായ പീഡനത്തിനും ഇരയാക്കാറുണ്ടായിരുന്നത്രെ.പത്ത് വര്‍ഷത്തിനിടെ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 175 കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്.

കത്തോലിക്കസഭ ഈ അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ലഭിച്ചത്. മാത്രമല്ല, മറ്റൊരു അന്വേഷണത്തില്‍ ബെര്‍ലിനിലെ വിദ്യാഭ്യാസ മേധാവികളും സെനറ്റും ബാലപീഡകര്‍ക്ക് അനാഥ കുട്ടികളെ കാഴ്ചവെക്കുന്ന രീതി അംഗീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണമെന്ന ശക്തമായ ആവശ്യമാണ് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഉയരുന്നത്.

Related Articles

Latest Articles