Sunday, May 19, 2024
spot_img

ഇനി ആംബുലന്‍സുകളുടെ സൈറണ്‍ മാറുന്നു; പകരം ആകാശവാണിയുടെ പഴയ സംഗീതം

ദില്ലി :ഇനി ആംബുലന്‍സുകളിൽ (Ambulance) നിലവിലെ ശബ്ദത്തിനു പകരം ആകാശവാണിയില്‍ അതിരാവിലെ കേള്‍ക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാസിക്കിലെ ഒരു ഹൈവേ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലന്‍സുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായെന്നും ഗഡ്കരി വ്യക്തമാക്കി.

ആംബുലന്‍സുകളില്‍ മാത്രമല്ല, പോലീസ് (Police) വാഹനങ്ങളിലും സൈറണുകള്‍ക്ക് പകരം ആകാശവാണിയുടെ സംഗീതം ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം ഉദേശിക്കുന്നത്. ‘ഈ സൈറണുകള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകളെ കുറിച്ച്‌ ഞാന്‍ പഠിക്കുകയാണ്. ആകാശവാണിയില്‍ അതിരാവിലെ പ്രക്ഷേപണം ചെയ്യുന്ന ഈണം ആംബുലന്‍സുകളില്‍ ഉപയോഗിക്കാന്‍ ഞാന്‍ ആലോചിക്കുന്നു. മന്ത്രിമാര്‍ കടന്നുപോകുമ്ബോഴെല്ലാം സൈറണുകള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ചെവികള്‍ക്കും ദോഷം ചെയ്യും’- മന്ത്രി വ്യക്തമാക്കി. അതേസമയം മുംബൈ-പൂനെ ഹൈവേയിൽ അപകട നിരക്ക് 50 ശതമാനം കുറഞ്ഞതായും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Related Articles

Latest Articles