Categories: International

ചൈനയെ വെറുതേ വിടില്ല. വിശദാംശങ്ങൾ ഉടനെന്ന് അമേരിക്ക

വാഷിം​ഗ്ടൺ: ചൈനയ്ക്കെതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണെന്ന സൂചന നൽകി വൈറ്റ്ഹൗസ്. എന്നാൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക എന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ സാഹചര്യമാണുള്ളത്.

ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ‌ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം, ഉയ്ഘർ മുസ്ലീംങ്ങളോടുള്ള പെരുമാറ്റം. ടിബറ്റിൽ ഏർപ്പെടുത്തിയ പുതിയ സുരക്ഷാ നിയമം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വളരെയധികം വാ​ഗ്വാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചൈനയ്ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റിന് മുമ്പ് നിങ്ങളെ അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. പക്ഷേ ചൈനയ്ക്കെതിരെയുള്ള ചില നടപടികളെക്കുറിച്ച് വളരെ വൈകാതെ നിങ്ങൾ കേൾക്കും. എനിക്കത് ഉറപ്പായും പറയാൻ സാധിക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി പറഞ്ഞു.

അമേരിക്കയിലും ലോകത്തും സംഭവിച്ച വമ്പൻ നാശനഷ്ടങ്ങൾക്ക് കാരണം ചൈനയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആരോപണം. പല അവസരങ്ങളിലായി ചൈനയ്ക്കെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. ചൈനയിൽ നിന്ന് വന്ന കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നത് വരെ രാജ്യം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

7 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

7 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

14 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago