Wednesday, April 24, 2024
spot_img

അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ താലിബാൻ വിട്ടയച്ചു; തട്ടിക്കൊണ്ടു പോയത് 2020 ഫെബ്രുവരിയിൽ

കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020 ഫെബ്രുവരിയിലാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിനുശേഷം അമേരിക്കൻ സൈന്യം രാജ്യത്ത് നിന്നും പിൻവാങ്ങിയിരുന്നു. തുടർന്ന് ഫ്രെറിക്‌സിന്റെ മോചനത്തിനായി നിരന്തരം ശ്രമം നടത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി താലിബാൻ നിരന്തരം ചർച്ച നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ നാളത്തെ ചർച്ചയെ തുടർന്ന് പരസ്പര സഹകരണത്തോടെ കൈമാറാമെന്ന ധാരണയിലെത്തി.

നൂർസായിയുമായി കാബൂൾ വിമാനത്താവളത്തിലെത്തിയ അമേരിക്കൻ സൈന്യത്തിന് യു എസ് എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ കൈമാറി എന്ന് ആക്ടിംഗ് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

Related Articles

Latest Articles