Monday, May 20, 2024
spot_img

സംഗീത പരിപാടിയ്ക്കിടെ ഗായികയുടെ മുഖത്തേക്ക് മദ്യം തെറിപ്പിച്ചു; ആരാധകന്റെ ദേഹത്തേക്ക് മൈക്ക് വലിച്ചെറിഞ്ഞ് അമേരിക്കൻ റാപ് ഗായിക കാർഡി ബി, വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

സംഗീത പരിപാടിയ്ക്കിടെ ഗായികയുടെ മുഖത്തേക്ക് മദ്യം തെറിപ്പിച്ചു. ആരാധകന്റെ ദേഹത്തേക്ക് മൈക്ക് വലിച്ചെറിഞ്ഞ് രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ റാപ് ഗായിക കാർഡി ബി. ആരാധകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനോട് പ്രതികരിച്ച് അമേരിക്കൻ റാപ് ഗായിക കാർഡി ബി. മോശം പെരുമാറ്റത്തിൽ പ്രകോപിതയായ താരം സ്‌പോട്ടിൽ മറുപടി നൽകുകയായിരുന്നു. ഗായികയ്ക്ക് നേരെ ഗ്ലാസിലെ മദ്യം എറിഞ്ഞ യുവാവിന് നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ ഹിറ്റ് ഗാനമായ ബോഡാക് യെല്ലോ എന്ന ഗാനം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കാർഡി.

ഇതിനിടെ മുന്നിലുണ്ടായിരുന്ന കാണികളിൽ ഒരാൾ മദ്യം ഗായികയ്ക്ക് നേരെ എറിയുകയായിരുന്നു. പിന്നാലെ ഞെട്ടിയ കാർഡ് പാട്ട് നിർത്തി മദ്യം വലിച്ചെറിഞ്ഞ ആരാധകന് നേരെ മൈക്ക് എടുത്തെറിഞ്ഞു. പിന്നീട് സുരക്ഷാ ഉദ്യോസ്ഥർഇയാളെ പരിപാടി നടക്കുന്ന വേദിയിൽ നിന്ന് പിടിച്ചുകൊണ്ടുപോയി.

Related Articles

Latest Articles