തിരുവനന്തപുരം : ബൗദ്ധിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെ അനുസ്മരിക്കാന്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരും. ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും
കൂടാതെ വൈകിട്ട് 5.30 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ അധ്യക്ഷം വഹിക്കും. തുടര്‍ന്ന് സ്വാമി വിവിക്താനന്ദ (ചിന്മയമിഷന്‍), സ്വാമി അമൃത സ്വരൂപാനന്ദ( അമൃതാനന്ദമയീ മഠം), സ്വാമി സദ്ഭവാനന്ദ( ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിശാലാന്ദ ( ശിവഗിരിമഠം), ശ്രീ എം (സദ്സംഗ് ഫൗണ്ടേഷന്‍), സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ( ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണന്‍ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം), മുന്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍, ഒ രാജഗോപാല്‍ എം എല്‍ എ, പി നാരായണകുറുപ്പ്, ആര്‍ സജ്ഞയന്‍, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവര്‍ സംസാരിക്കും.

