Monday, October 19, 2026

മഹാത്മാ ഗാന്ധിക്ക് ധവള പുഷ്പങ്ങളര്‍പ്പിച്ച് ട്രംപ്

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്. മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥാനമായ രാജ്ഘട്ടില്‍ ഡൊണള്‍ഡ് ട്രംപ് പുഷ്പ ചക്രം അര്‍പ്പിച്ചു. വെള്ള പുഷ്പങ്ങളാല്‍ നിര്‍മ്മിച്ച റീത്താണ് ട്രംപും മെലാനിയ ട്രംപും രാജ്ഘട്ടില്‍ സമര്‍പ്പിച്ചത്.

ഇതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും അമേരിക്കന്‍ പ്രസിഡന്റുമാരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചിരുന്നു. രാജ്ഘട്ടില്‍ വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച ട്രംപ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു.

മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവയ്ക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.

Related Articles

Latest Articles