Wednesday, December 31, 2025

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗം; നാളെ അമിത് ഷാ കേരളത്തിലെത്തും; നെഹ്റുട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത് ഷായെത്തുന്നത്.

ശനിയാഴ്ച രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കണ്‍വെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുത്ത ശേഷം ദില്ലിയിലേക്ക് മടങ്ങും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർ‍ക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല

അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്.

Related Articles

Latest Articles