Thursday, May 16, 2024
spot_img

മരം മുറിക്കവേ പക്ഷികൾ ചത്ത സംഭവം; കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്, നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം

മലപ്പുറം: മലപ്പുറത്ത് ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിക്കവേ നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. സംഭവത്തിൽ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.

ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്യുക.

മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനുള്ള ശേഷി ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ കരാറുകാരൻ ഇത് ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളിൽ നിന്നും വിശദമൊഴി എടുക്കും.

Related Articles

Latest Articles