ലക്നൗ: സ്വാതന്ത്ര്യ സമര ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുത്തപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബ്രിട്ടീഷ് കാഴ്ചപ്പാടിലാണ് നിലവിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നും അമിത് ഷാ വ്യക്തമാക്കി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ.
സവര്‍ക്കര്‍ക്ക് വേണ്ടിയല്ല, ഒന്നാം സ്വാതന്ത്ര്യ സമരത്തെ ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടാൻ കൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ നമ്മൾ ആരോടും തർക്കിക്കാനില്ല. എന്താണ് ശരിയെന്നത് നാം എഴുതണം. അതാണ് നിലനിൽക്കേണ്ട ചരിത്രമെന്നും അമിത്ഷാ വ്യക്തമാക്കി.
സവർക്കർ ഇല്ലായിരുന്നുവെങ്കിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം കേവലം ലഹള മാത്രമായി ഇന്നും പരിഗണിക്കപ്പെട്ടേനെയെന്ന് അമിത്ഷാ പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകാൻ കേന്ദ്രത്തോട്ആ വശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത്ഷായുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…