Sunday, May 19, 2024
spot_img

സ്വാ​ത​ന്ത്ര്യ സ​മ​ര​ ചരിത്രം ഇ​ന്ത്യ​ൻ ക​ണ്ണി​ലൂ​ടെ മാ​റ്റി​യെ​ഴു​ത​ണം: അ​മി​ത്ഷാ

ലക്നൗ: സ്വാതന്ത്ര്യ സമര ച​രി​ത്ര​ത്തെ ഇ​ന്ത്യ​ൻ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ മാ​റ്റി​യെ​ഴുത്തപ്പെടണമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ബ്രിട്ടീഷ് കാഴ്ചപ്പാടിലാണ് നിലവിൽ ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എന്നും അമിത് ഷാ വ്യക്തമാക്കി. ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നടന്ന സെ​മി​നാ​റി​ൽ സം​സാ​രിക്കുകയായിരുന്നു അ​മി​ത്ഷാ.

സ​വ​ര്‍​ക്ക​ര്‍​ക്ക് വേ​ണ്ടി​യ​ല്ല, ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ല​ഹ​ള​യാ​യി വി​ല​യി​രു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെടാൻ കൂടിയാണ് ച​രി​ത്രം മാ​റ്റി എ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ന​മ്മ​ൾ ആ​രോ​ടും ത​ർ​ക്കി​ക്കാ​നി​ല്ല. എ​ന്താ​ണ് ശ​രി​യെ​ന്ന​ത് നാം ​എ​ഴു​ത​ണം. അ​താ​ണ് നി​ല​നി​ൽ​ക്കേ​ണ്ട ച​രി​ത്ര​മെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി.

സ​വ​ർ​ക്ക​ർ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ 1857 ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​രം കേ​വ​ലം ല​ഹ​ള മാ​ത്ര​മാ​യി ഇ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​നെ​യെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞു. സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്ന നൽകാൻ കേന്ദ്രത്തോട്ആ വശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അ​മി​ത്ഷാ​യു​ടെ പ​രാ​മ​ര്‍​ശ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Related Articles

Latest Articles