Saturday, December 13, 2025

അമിത് ഷായുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി; അസം എന്‍ ആര്‍ സി ചര്‍ച്ച ചെയ്തതായി മമത

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ചര്‍ച്ചയായതായി മമതാ ബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പത്തൊമ്പത് ലക്ഷത്തോളം പേരാണ് അസ്സം എന്‍ ആര്‍സിയില്‍ നിന്നും പുറത്തായത്. അവരില്‍ ബംഗാളിഭാഷ സംസാരിക്കുന്നവരും ഹിന്ദിസംസാരിക്കുന്നവരും ഖൂര്‍ക്കകളുമടക്കം ഉള്‍പ്പെടുന്നുണ്ട്’. ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായും മമത കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കൂ എന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു.

Related Articles

Latest Articles