യു എസ് ഓപ്പണ്‍ ടെന്നീസ് വനിതാസിംഗിള്‍സില്‍ കിരീടം ചൂടിയത് ബിയാന്‍ക വനേസ ആന്‍ദ്രീസ്ക്യൂ എന്ന കനേഡിയന്‍ സുന്ദരിയായിരുന്നു. അമേരിക്കയുടെ സാക്ഷാല്‍ സെറീന വില്യംസിനെ അട്ടിമറിച്ചായിരുന്നുബിയാന്‍കയുടെ കന്നിഗ്രാന്‍സ്ലാം കിരീടം. ബിയാന്‍കയ്ക്ക് വയസ്സ് മധുര പത്തൊമ്പതായിട്ടേയുള്ളൂ.ബിയാന്‍കയുടെ ഇരട്ടിവയസിലേറെയുണ്ട് സെറീനവില്യംസിന് പ്രായം. ബിബിയെന്ന് വിളിക്കപ്പെടുന്ന ബിയാന്‍കയുടെ കരുത്ത് ധ്യാനമാണ്.

