ദില്ലി : വിജയത്തിന്റെ തിലകക്കുറി അണിഞ്ഞ ആർ ആർ ആറിന് ഓസ്കാർ ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും മുറുമുറുപ്പും നിലനിന്നിരുന്നു.എന്നാൽ ആർ.ആർ.ആറിന് ഓസ്കാർ ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
ഇന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഉയർത്തിപിടിക്കുന്ന സിനിമകൾ എല്ലാവരും ഹൃദയം കൊണ്ട് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിൽ ആർക്ക് ഓസ്കാർ ലഭിച്ചാലും അത് അഭിമാനകരമായ കാര്യമാണെന്നും, ഞാൻ സിനിമകൾ അഭിനിവേശത്തോടെ കാണാറുണ്ടെന്നും,ദക്ഷിണേന്ത്യയിലും നല്ല സിനിമകൾ ഒരുപാട് പുറത്തിറങ്ങുന്നുണ്ടെന്നും ഈയൊരു ട്രെൻഡ് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
ഇന്ത്യൻ സംസ്കാരം പറയുന്ന സിനിമകൾക്ക് ഇപ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ബോളിവുഡിൽ ഇന്ത്യൻ പാരമ്പര്യമുള്ള സിനിമകൾ കുറവാണോയെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു സിനിമ വ്യവസായത്തെ കുറിച്ച് സംസാരിക്കാനല്ല താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന മറുപടിയാണ് അമിത് ഷാ നൽകിയത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ പ്രതികരണം വ്യക്തമാക്കിയത്.
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…