Featured

അമിത് ഷാ മുഹമ്മദ് ഷമിയെ കണ്ടത് വെറുതെയല്ല ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ !

ലോകകപ്പിലെ അലയൊലികള്‍ അടങ്ങും മുന്‍പ് ഇന്ത്യയുടെ സൂപ്പര്‍ ഹീറോ മുഹമ്മദ് ഷമിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ച വിഷയം. മുഹമ്മദ് ഷമി ബി ജെ പിയില്‍ ചേരാനിരിക്കുകയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കൂടാതെ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരോടൊപ്പമുള്ള മുഹമ്മദ് ഷമിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

ബി ജെ പി നേതാവ് അനില്‍ ബലൂനിയുടെ ദല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തില്‍ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ പുരാതനമായ ഒരു പരമ്പരാഗത ഉത്സവമാണ് ഈഗാസ്. ഈ ആഘോഷത്തില്‍ മുഖ്യാതിഥികളിലൊരാളായാണ് മുഹമ്മദ് ഷമി പങ്കെടുത്തത്. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും. അതേസമയം, അമിത് ഷായുമായി മുഹമ്മദ് ഷമി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. മുഹമ്മദ് ഷമിയെ ഒപ്പം നിര്‍ത്തി ബി ജെ പി തന്ത്രപരമായ പദ്ധതികള്‍ അണിയറയിൽ മെനയുന്നു എന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൂടാതെ യു പി മുഖ്യമന്ത്രി അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നു. കൂടാതെ, ഇന്ത്യയുടെ ലോകകപ്പ് തോൽവിയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസ്സിംഗ് റൂമിൽ ചെന്ന് മുഹമ്മദ് ഷമിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചതോടെ, താരത്തിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂടുകയാണ്.

അതേസമയം, ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കോഡ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡാണ് മുഹമ്മദ് ഷമി സ്വന്തം പേരിലാക്കിയത്. ജവഗൽ ശ്രീനാഥ്,​ സഹീർ ഖാൻ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് മുഹമ്മദ് ഷമി തകർത്തത്. ഷമിയുടെ ബിജെപിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഷമി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുഹമ്മദ് ഷമിയുടെ ജന്മനാടായ ഉത്തർപ്രദേശിലെ അമരാവതിയിൽ നിന്നാണ് താരം മത്സരിക്കാനാണ് സാധ്യത. എന്തായാലും, മുഹമ്മദ് ഷമി ബിജെപിയിൽ ചേരുകയാണെങ്കിൽ, അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന സംഭവമായിരിക്കും. കാരണം, മുഹമ്മദ് ഷമി ഒരു മുസ്ലിം താരമാണ്, അദ്ദേഹത്തിന്റെ ബിജെപിയിൽ ചേരൽ ഇന്ത്യയിലെ മുസ്ലിം-ഹിന്ദു ഐക്യത്തിന് ഒരു സൂചനയായി കണക്കാക്കപ്പെടുമെന്നാണ് നിരീക്ഷകരുടെ പക്ഷം. അതേസമയം, മുഹമ്മദ് ഷമി ഇതുവരെ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago