International

തായ്‌ലൻഡിൽ വിവാഹ ദിനത്തിൽ വധുവിനെയും ബന്ധുക്കളെയും വെടിവച്ച് കൊന്ന് വരൻ ജീവനൊടുക്കി; കൊലയ്ക്കിടയാക്കിയത് പ്രായവ്യത്യാസമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ

ബാങ്കോക്ക് : വിവാഹചടങ്ങിനിടെ വധുവിനെയും അവരുടെ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്ന് വരൻ ആത്മഹത്യ ചെയ്തു. വടക്കുകിഴക്കന്‍ തായ്‌ലാന്‍ഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. 4 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വധുവിനേയും ബന്ധുക്കളെയും കൂടാതെ വിവാഹ ചടങ്ങിനെത്തിയ അതിഥിയും കൊല്ലപ്പെട്ടു. മറ്റൊരാൾ വെടിയേറ്റ് ചികിത്സയിലാണ്.

പാരാ അത്‌ലറ്റായ ചതുരോങ് സുക്‌സക്(29) ആണ് തന്റെ വിവാഹത്തിനിടെ വധു കാന്‍ജന(44)യെയും ഇവരുടെ ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ വേദിയില്‍നിന്നിറങ്ങിപ്പോയ വരന്‍ തോക്കുമായി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. വധുവിന്റെ 62 വയസ്സുള്ള അമ്മയെയും 38-കാരിയായ സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തി.

വിവാഹചടങ്ങിനിടെ വരനും വധുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും വധുവുമായുള്ള വലിയ പ്രായവ്യത്യാസം ഇയാളെ അസ്വസ്ഥനാക്കിയിരുന്നതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസമയം വരൻ ലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഒരുവര്‍ഷം മുന്‍പ് വാങ്ങിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് ചതുരോങും യുവതിയും മൂന്നുവര്‍ഷത്തോളം ഒരുമിച്ചായിരുന്ന താമസം. മുന്‍സൈനികനായ ചതുരോങ് പാരാ അത്‌ലറ്റ് കൂടിയാണ്. തായ്‌ലാന്‍ഡ് അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇന്‍ഡൊനീഷ്യയില്‍ നടന്ന ആസിയാന്‍ ഇയാൾ പാരാഗെയിംസില്‍ നീന്തലില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. അടുത്തമാസം തായ്‌ലാന്‍ഡില്‍ നടക്കാനിരിക്കുന്ന ‘വേള്‍ഡ് എബിലിറ്റി സ്‌പോര്‍ട്ട് ഗെയിംസിലേക്കും ഇയാൾ യോഗ്യത നേടിയിരുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

11 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

15 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

15 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago