India

പ്രധാനമന്ത്രി വളരെ മനസ്സലിവുള്ള വ്യക്തി; മോദിയുടെ സഹജീവികളോടുള്ള സ്നേഹത്തെ പുകഴ്ത്തി അമിത് ഷാ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മനസ്സലിവുള്ള വ്യക്തിയാണെന്നു പറഞ്ഞുകൊണ്ട് ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. സഹജീവികളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹം വ്യക്തമാക്കുന്ന അനുഭവമാണ്‌ അമിത് ഷാ പറഞ്ഞത്. ഒരു സുപ്രധാനയോഗത്തിൽ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ഒരു മയിലിനു തീറ്റ കൊടുത്ത സംഭവമായിരുന്നു അമിത് ഷാ പങ്കുവെച്ചത്. മോദി അറ്റ് 20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തിൻ്റെ പ്രകാശനവേദിയിലായിരുന്നു സംഭവം നടന്നത്. “പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒരിക്കൽ ഒരു സുപ്രധാന യോഗം നടക്കുകയായിരുന്നു. ഈ സമയത്ത് യോഗം നടക്കുന്ന മുറിയുടെ ജനലിൽ ഒരു മയിൽ കൊത്തുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിനു ശേഷം മയിലിനു വിശക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി മനസ്സിലാക്കി. അതിനു തീറ്റ കൊടുക്കാൻ അദ്ദേഹം ജീവനക്കാരോടു നിര്‍ദേശിച്ചു. വളരെ പ്രധാനപ്പെട്ട ഒരു യോഗത്തിനിടെ മയിലിനെക്കുറിച്ച് ചിന്തിക്കണമെങ്കിൽ അദ്ദേഹത്തിന് വളരെയധികം മനസ്സലിവുണ്ടാകണം.” -അമിത് ഷാ പറഞ്ഞു.

മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ കാര്യപ്രാപ്തിയുള്ള നേതാവാണെന്നും അമിത് ഷാ പരിപാടിയ്ക്കിടെ പുകഴ്ത്തി. ”പ്രവൃത്തിപരിചയം ഇല്ലാതിരുന്നതിട്ടു പോലും ഗുജറാത്ത് പോല ഒരു ഭൂകമ്പ ബാധിത സംസ്ഥാനത്തെ മുഖ്യമന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാൻ മോദിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് ഒരു പഞ്ചായത്ത് പോലും ഭരിച്ചുള്ള പരിചയം ഇല്ലായിരുന്നു എന്നാൽ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്’- അമിത് ഷാ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയ്ക്ക് മയിലുകളോടുള്ള താത്പര്യം പുറത്തു വരുന്നത് ഇതാദ്യമായിട്ടല്ല. 2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ വെച്ച് ഒരു മയിലിന് തീറ്റ കൊടുക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

4 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

4 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

5 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

5 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

6 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago