Monday, December 22, 2025

‘അമിത് ഷാ പടിയിറങ്ങുന്നു’; ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; ചുമതലയേൽക്കുക വിശ്വസ്തൻ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് പാർട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നത്. പുതിയ പാർട്ടി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായി. മുതിർന്ന നേതാവ് രാധാമോഹൻ സിങ്ങിനാണ് തെരഞ്ഞെടുപ്പ് ചുമതലകൾ.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ടത് ജനുവരി 20 തിങ്കളാഴ്ചയാണ്. രാവിലെ 10 മുതൽ 12.30 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുകയെന്ന് രാധാമോഹൻ സിങ് വ്യക്തമാക്കി. 12.30ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ച് കഴിഞ്ഞാൽ ഒരു മണിക്കൂർ പത്രികകളുടെ സൂക്ഷ്മ പരിശോധനയാണ്. 2.30 വരെ പത്രികകൾ പിൻവലിക്കാനുള്ള അവസരമുണ്ട്.

2014 ജൂലൈയിൽ രാജ്നാഥ് സിങ്ങിന്‍റെ പിൻഗാമിയായാണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പാർട്ടിയുടെ ചാണക്യനെന്നാണ് അമിത് ഷായെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുമ്പോൾ അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദര്‍ യാദവ് ഉപാധ്യക്ഷനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപിയിടെ വർക്കിങ് പ്രസിഡണ്ടായ ജെപി നദ്ദയാകും അടുത്ത അധ്യക്ഷനെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എതിരാളികളൊന്നുമില്ലാത്തതിനാൽ നാളെ തന്നെ പ്രഖ്യാപനവുമുണ്ടാകും. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെയാണ് നദ്ദയെ വർക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നത്. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന നദ്ദ നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

Related Articles

Latest Articles