ജമ്മു: പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. അതോടൊപ്പം പിടികിട്ടാപ്പുള്ളികളായ ഭീകരരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംയുക്ത സേന. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ വ്യാപകമായി റെയ്ഡ് നടത്തും. അതേസമയം ജമ്മുകശ്മീരിലെ സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഈ മാസം 23 മുതല്‍ 25 വരെ ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തും. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത്ഷാ (Amit Shah) വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനൊപ്പം ദേശ വിരുദ്ധ കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കും. ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്മീരിൽ ഭീകരക്കെതിരെ സൈന്യത്തിന്റെ വേട്ട തുടരുകയാണ്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ആകും ഭൗതികശരീരം എത്തിക്കുക. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും.
കുടവട്ടൂർ എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം നടത്തും. 24 കാരന്റെ വേർപാട് അറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എത്തിക്കഴിഞ്ഞു. എന്നാൽ വൈശാഖ് നമ്മെ വിട്ടുപോയെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. മകന്റെ വേർപാടിൽ കണ്ണീരിലായ അമ്മ ബീനാകുമാരിയെയും സഹോദരി ശിൽപ്പയേയും ആശ്വസിപ്പിക്കാനാകാത്ത ദുഖത്തിലാണ് നാട്. മരിക്കുന്നതിന് മുൻപത്തെ ദിവസവും വൈശാഖ് അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ ഓണാവധിയ്ക്കാണ് വൈശാഖ് അവസാനമായി നാട്ടിൽ വന്നുപോയത്.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…