Thursday, May 16, 2024
spot_img

വാളയാര്‍ ഡാമില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും

വാളയാർ ഡാമിൽ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളാണ് ഡാമിൽ അകപ്പെട്ടത്. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.

അഞ്ചംഗ സംഘം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഡാമിൽ എത്തിയത്. തമിഴ്നാട് ഭാഗത്തുനിന്ന് 2 ബൈക്കുകളിലായാണ് സംഘമെത്തിയത്. 2.30ഓടെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും തിരച്ചിൽ ഏഴുമണിയോടെ അവസാനിപ്പിച്ചു. നാളെ രാവിലെ നാവികസേനാ സംഘവും തെരച്ചിലിന് എത്തും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

youtube views kopen

Related Articles

Latest Articles