Monday, May 20, 2024
spot_img

‘ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടി’ പാകിസ്ഥാന് ശക്തമായ താക്കീത് നൽകി അമിത് ഷാ

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. ചൈനീസ് നിർമ്മിതമായ ഡ്രോണാണ് ഭീകരർ ഉപയോഗിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.മാത്രമല്ല മറ്റൊരു ഡ്രോൺ സത്വാരിയിൽ നിന്നും സംശയാസ്പദമായ നിലയിൽ രണ്ട് ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജൂൺ അവസാനം ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ മുൻകരുതലുകൾ നടത്തിയത്.

നേരത്തെ ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ തദ്ദേശീയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പുറമേ നമ്മുടെ അതിർത്തികളെ ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും അമിത് ഷാ പാകിസ്ഥാന് നൽകിയിരിക്കുകയാണ്.

അതേസമയം ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധ കടത്ത് നിരവധി തവണ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 16 എകെ 47 റൈഫിളുകൾ, 3 എം 4 റൈഫിളുകൾ, 34 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 18 ഐഇഡികൾ, 4 ലക്ഷം രൂപ എന്നിവ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടത്തുന്നതിനിടെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles