ദില്ലി- മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ. ഇത് സംബന്ധിച്ച മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാള് തെരഞ്ഞെടുപ്പും സൗരവ് ഗാംഗുലിയുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പും തമ്മില് യാതൊരു ബന്ധവുമില്ലെന്നും അത് സൗരവ് ഗാംഗുലിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളാണെന്നും അമിത്ഷാ പറഞ്ഞു.
സൗരവ് ഗാംഗുലിയെ ബി.ജെ.പിയിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്ച്ചയും നടന്നിട്ടില്ല. അദ്ദേഹം പാര്ട്ടിയില് ചേരാന് താല്പര്യം പ്രകടിപ്പിക്കുകയോ ഞങ്ങള് നിര്ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.
ബി.സി.സി.ഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില് യാതൊരു ഇടപെടലും നടന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ആരാണ് ബി.സി.സി പ്രസിഡണ്ട് ആവേണ്ടതെന്ന് താനല്ല തീരുമാനിക്കേണ്ടതെന്നും അതിന് ബി.സി.സി.ഐക്ക് അവരുടേതായ തെരഞ്ഞെടുപ്പ് പ്രക്രിയകളുണ്ടെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിതാഷയുടെ പരാമര്ശം
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…