Sunday, October 4, 2026

ദാദയ്ക്ക് ബി ജെ പിയിലേക്ക് സ്വാഗതമെന്ന് അമിത് ഷാ

ദില്ലി- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അമിത് ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പും സൗരവ് ഗാംഗുലിയുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അത് സൗരവ് ഗാംഗുലിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളാണെന്നും അമിത്ഷാ പറഞ്ഞു.

സൗരവ് ഗാംഗുലിയെ ബി.ജെ.പിയിലേക്ക് വിളിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയോ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

ബി.സി.സി.ഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യാതൊരു ഇടപെടലും നടന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ആരാണ് ബി.സി.സി പ്രസിഡണ്ട് ആവേണ്ടതെന്ന് താനല്ല തീരുമാനിക്കേണ്ടതെന്നും അതിന് ബി.സി.സി.ഐക്ക് അവരുടേതായ തെരഞ്ഞെടുപ്പ് പ്രക്രിയകളുണ്ടെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിതാഷയുടെ പരാമര്‍ശം

Related Articles

Latest Articles