Friday, December 19, 2025

അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തും;തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

ദില്ലി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തും.ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. അന്നേ ദിവസം തന്നെ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. മാർച്ച് 5 ന് നടക്കേണ്ട അമിത് ഷായുടെ തൃശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷായാണ്. അതിനാലാണ് മാർച്ച് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത് എന്ന് മുൻപ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles