Amit Shah's fake video is not an isolated incident! A similar incident has happened against him in Kerala too; Rajeev Chandrasekhar says the only way for Congress to get votes is by spreading lies.
ദില്ലി: അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. തന്റെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസിന്റെ തന്ത്രമാണിതെന്ന് അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസിന്റെ ബോധപൂർവമുള്ള നിയമലംഘനമാണ് അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ പ്രചരണം. പ്രത്യേക ലക്ഷ്യത്തോേടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. പലയിടത്തും ഒരേ പറ്റേണിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാകിസ്ഥാനികളും കാനഡയിലെ ഖലിസ്ഥാനികളുമൊക്കെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ ശ്രമിച്ചേക്കാം. എന്നാൽ ഒരു ദേശീയ പാർട്ടി ഇത്തരത്തിൽ അടിസ്ഥാനരഹിതമായ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നും സംഭവം ഞെട്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സത്യത്തെ വളച്ചൊടിച്ച് കൃത്യമമായി വീഡിയോ നിർമ്മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കടുത്ത നിരാശ തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. തന്റെ ചിത്രത്തിനൊപ്പം മറ്റൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതിനാൽ അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ല. നുണ പ്രചരണം നടത്തി വോട്ട് നേടുക മാത്രമാണ് കോൺഗ്രസിന്റെ ഏക മാർഗം. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം അവർ ഇത് പ്രയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…