ദില്ലി: പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുത്തെന്ന് അമിത് ഷാ പറഞ്ഞു. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോള്‍ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഷിംലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘കോണ്‍ഗ്രസും കൂട്ടരും ചേര്‍ന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്. പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നിയമത്തിലെ ഏതെങ്കിലും വരിയില്‍ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ. അത് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ബാബയെ വെല്ലുവിളിക്കുകയാണ്.’- അമിത് ഷാ പറഞ്ഞു.
യുപിഎ സഖ്യം പത്തുവര്‍ഷം രാജ്യം ഭരിച്ചു. അന്നൊക്കെ പാകിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി നമ്മുടെ സൈനികരെ വകവരുത്തി. അന്നത്തെ പ്രധാനമന്ത്രിയാവട്ടെ അതിനെതിരെ ശബ്ദമൊന്നും ഉയര്‍ത്തിയതുപോലുമില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…