Friday, December 19, 2025

സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍ എത്തും. സംസ്ഥാനത്തെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താനാണ് ആഭ്യന്തര മന്ത്രി കശ്മീരിലെത്തുന്നത്. അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പ്രത്യേക യോഗം ചേരും. ജൂലൈ 11നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് ഇത്. ഇന്ന് രാത്രി കശ്മീര്‍ രാജ്ഭവനില്‍ തങ്ങുന്ന അമിത് ഷാ നാളെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് സംസ്ഥാന ബിജെപി നേതാക്കളുമായും ടൂറിസം മേഖലയില്‍ നിന്നുള്ളവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

Related Articles

Latest Articles