Friday, December 26, 2025

പൗരത്വ ഭേദഗതി ബില്ലിന്റെ പുനരവതരണത്തിന് ലോക്സഭയുടെ അനുമതി

ദില്ലി: നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ പൗരത്വ ഭേഭഗതി ബില്ലിന്റെ പുനരവതരണത്തിന് ലോക്സഭയുടെ അനുമതി. ആഭ്യന്തരമന്ത്രി അമിത് ഷാ മേശപ്പുറത്ത് വച്ച ബില്ലിന്റെ അവതരണം സംബന്ധിച്ചാണ് വാദ പ്രതിവാദങ്ങള്‍ ഉയര്‍ന്നത്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം തള്ളിയ ലോക്സഭ ബില്ലില്‍ ചര്‍ച്ചയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ബില്ല് മുസ്ലീം വിരുദ്ധമല്ലെന്ന് ബില്‍ അവതരിപ്പിച്ച് അമിത് ഷാ വ്യക്തമാക്കി.

താന്‍ അവതരിപ്പിയ്ക്കുന്ന ബില്ലില്‍ മുസ്ലീം വിരുദ്ധതയുണ്ടെന്ന മുന്‍ വിധി വേണ്ടെന്ന് നിര്‍ദേശിച്ചാണ് അമിത് ഷാ പൗരത്വ ഭേഭഗതി ബില്ലിനെ പരിചയപ്പെടുത്തിയത്.

രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവുമാണ് പ്രതിപക്ഷനിര ഉയര്‍ത്തിയത്. ബില്ല് മുസ്ലീം വിരുദ്ധമാണെന്നും ഭരണഘടനയുടെ 14 അടക്കമുള്ള അനുചേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് അവതരണം ഉപേക്ഷിക്കണം എന്ന് നിര്‍ദേശിക്കുന്ന നിരാകര പ്രമേയവും അവര്‍ അവതരിപ്പിച്ചു.തുടര്‍ന്ന് നിരാകരണ പ്രമേയം വോട്ടിനിട്ട് തള്ളി. 293 ന് എതിരെ 82 വോട്ടുകള്‍ക്കാണ് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

Related Articles

Latest Articles