തിരുവനന്തപുരം: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുഖ്യ പ്രതിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ സജീവാനന്ദൻ അമ്പലവയല്‍ പായിക്കൊല്ലി സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത കുമാറിനെ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
ജൂലൈ 21നു രാത്രി എട്ടോടെയാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും മര്‍ദനമേറ്റത്. സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തില്‍ എത്തിയതിനു പിന്നാലെ ദമ്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായിരുന്നു. ഇത് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരനായ കുമാര്‍ സജീവാനന്ദനൊപ്പം യുവതി താമസിച്ചിരുന്ന മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു.
പ്രധാന പ്രതി സജീവാനന്ദന് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കല്‍പ്പറ്റ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

