അമൃത്സർ :നിരപരാധിയാണെന്ന തെളിവ് കിട്ടിയതിനാൽ അറസ്റ്റ് ചെയ്‌ത ‘വാരിസ് പഞ്ചാബ് ദേ’ തലവനും സ്വയം പ്രഖ്യാപിത മതപ്രഭാഷകനുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുനായി ലവ്പ്രീത് തൂഫനെ മോചിപ്പിക്കുമെന്ന് അമൃത്സർ പൊലീസ് അറിയിച്ചു. ഇയാളെ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികൾ വാളുകളും തോക്കുകളുമടങ്ങുന്ന മാരകായുധങ്ങളുമായി അജ്നാല പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലവ്പ്രീത് തൂഫാനെ മോചിപ്പിക്കാൻ പൊലീസ് തീരുമാനം.
അതെ സമയം കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ലവ്പ്രീത് തൂഫൻ, അനുയായികളായ വീർ ഹർജീന്ദർ സിങ്, ബൽദേവ് സിങ് എന്നിവർക്കെതിരെയാണ് തട്ടിക്കൊണ്ടുപോകൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു തൊട്ടു പിന്നാലെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്ന ആരോപണവുമായി അമൃത്പാൽ സിങ് രംഗത്തെത്തിയിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ച സംഘടനയാണ് ‘വാരിസ് പഞ്ചാബ് ദേ’.

