സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദർ തെളിവെടുപ്പ് നടത്തുന്നു
കൊച്ചി : കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂളിന് സമീപം വാടകവീടിനു പിന്നിൽ അസം സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ്. യുവാവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. മദ്യലഹരിയിൽ ഇയാൾ ആത്മഹത്യ ചെയ്തതാണ് എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നു ബ്ലേഡുകളും ഡീസൽ കന്നാസും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു അയച്ചു.
കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ബബൂൾ മർദിച്ചതിനെ തുടർന്ന് ഭാര്യ സമീപത്തെ വീട്ടിലാണ് രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു പിന്നിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. 2 മാസമായി ദമ്പതികൾ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബബൂൾ വെൽഡിങ് തൊഴിലാളിയാണ്. ഭാര്യ റുക്‌സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലാണു ജോലി ചെയ്തിരുന്നത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…