Thursday, May 2, 2024
spot_img

കൂത്താട്ടുകുളത്ത് വാടക വീടിനു പിറകിൽ അസം സ്വദേശി കഴുത്തിൽ മുറിവുകളോടെ
പൊള്ളലേറ്റു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

കൊച്ചി : കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂളിന് സമീപം വാടകവീടിനു പിന്നിൽ അസം സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു മരിച്ചത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ്. യുവാവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. മദ്യലഹരിയിൽ ഇയാൾ ആത്മഹത്യ ചെയ്തതാണ് എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നു ബ്ലേഡുകളും ഡീസൽ കന്നാസും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു അയച്ചു.

കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ബബൂൾ മർദിച്ചതിനെ തുടർന്ന് ഭാര്യ സമീപത്തെ വീട്ടിലാണ് രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു പിന്നിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. 2 മാസമായി ദമ്പതികൾ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബബൂൾ വെൽഡിങ് തൊഴിലാളിയാണ്. ഭാര്യ റുക്‌സാന ഓലിയപ്പുറത്തുള്ള സ്ഥാപനത്തിലാണു ജോലി ചെയ്തിരുന്നത്.

Related Articles

Latest Articles