Monday, June 17, 2024
spot_img

വിവാഹവേദിയിൽ വരന്റെ കയ്യിൽ നിന്നും താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തിൽ കെട്ടാൻ ശ്രമം; 24 കാരൻ കാമുകന് ക്രൂരമർദ്ദനം

ചെന്നൈ: വിവാഹവേദിയിൽ നിന്ന് വരന്റെ കയ്യിൽ നിന്നും താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തിൽ കെട്ടാൻ ശ്രമിച്ച കാമുകൻ പിടിയിൽ. ഇതിന് പിന്നാലെ ചെന്നൈ സ്വദേശിയായ 24 കാരനെ വധുവിന്റെ വീട്ടുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരി, താലിമാല വരന് കൈമാറുന്നതിന് തൊട്ടുമുമ്പാണ് വധുവിന്റെ കാമുകൻ ഇത് തട്ടിപ്പറിച്ചത്. യുവതിയുടെ കഴുത്തിൽ താലി കെട്ടാൻ ശ്രമിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ യുവാവിനെ തടയുകയും വേദിയ്‌ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു. ഇതോടെ വിവാഹവും മുടങ്ങി.

രണ്ടുവർഷത്തോളമായി വധുവും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. വിവാഹം മുടങ്ങിയതോടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ വാക്കേറ്റമുണ്ടായി.

Related Articles

Latest Articles