തൃശൂർ: എട്ട് വയസുകാരന് ട്രെയിൻ തട്ടി ദാരുണാന്ത്യം. മുള്ളുർക്കര സ്വദേശി ഫൈസലിന്റ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി വരും വഴിയായിരുന്നു അപകടം. വീട്ടിലേക്ക് പോകും വഴിയുള്ള റെയിൽ വേ പാളം മുറിച്ചു കടക്കുകയായിരുന്നു കുട്ടി. എന്നാൽ അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു.
സഹോദരനൊപ്പമാണ് കുട്ടി മടങ്ങിയത്. സഹോദരൻ അത്ഭുതകരമായി രക്ഷപെട്ടു. നിലവിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

