Sunday, May 19, 2024
spot_img

വംശ നാശം സംഭവിച്ച ചീറ്റപ്പുലികൾ നീണ്ട വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്നു; പ്രധാനമന്ത്രിയുടെ ജന്മദനത്തിൽ ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ എത്തുന്നു

പ്രധാനമന്ത്രിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് രാജ്യം. മോദിയുടെ 72-ാം ജന്മദിനമായ ഈ മാസം 17-ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും.

ചീറ്റകളെ പാർപ്പിക്കുന്ന മധ്യപ്രദേശിലെ കുന്നോ ദേശീയോദ്യാനം അന്ന് മോദി സന്ദർശിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാൻ അറിയിച്ചു. ചീറ്റകളെ എത്തിക്കാനും മറ്റുമായി കുനാ ദേശീയോദ്യാ നത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകൾ പണിയുന്നുമുണ്ട്.

എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകൻ ജെ.എസ്. ചൗഹാൻ പറഞ്ഞു. ഈമാസം തന്നെ എത്തിക്കാനു ള്ള ശ്രമം പുരോഗമിക്കുകയാ ണെന്നും അദ്ദേഹം വ്യക്തമാക്കി.

ചീറ്റകളെ ഇന്ത്യയിലേക്കു കയറ്റി അയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ദക്ഷിണാഫ്രി ക്ക ഒപ്പിട്ടിട്ടില്ല.

ഒപ്പിടലിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. നമീബിയയിൽ ക്വാറന്റീനിലാണ് ഇന്ത്യയിലേക്കുള്ള 12 ചീറ്റകൾ. കുനോയിലെത്തിച്ചാലും മൂന്നുമാസംവരെ പ്രത്യേകമായി പാർപ്പിച്ചശേഷമേ വനത്തിലേക്ക് വിടാൻ സാധ്യതയുള്ളു.

1947-ലാണ് ഇന്ത്യയിലെ അവസാന ചിറ്റയും ചത്തത്. 1952-ൽ രാജ്യത്ത് ചിറ്റകൾ കുറ്റിയറ്റെന്ന പ്രഖ്യാപനമുണ്ടായി. തുടർന്നാണ് വിദേശത്തുനിന്ന് ചി റ്റകളെയെത്തിക്കാൻ ശ്രമം തുടങ്ങിയത്.

Related Articles

Latest Articles