Narendra-Modi
ദില്ലി: രാജ്യത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ഇന്ന് വൈകീട്ട് 4.30 നാണ് യോഗം ചേരുക.
സംസ്ഥാനത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ഒമിക്രോൺ കേസുകളും ഇപ്പോൾ വർദ്ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അടിയന്തിരമായി യോഗം ചേരുന്നത്.
യോഗത്തിൽ കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യും. കൂടാതെ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചാ വിഷയമാകും. കൗമാരക്കാരുടെ വാക്‌സിനേഷൻ സംബന്ധിച്ച കാര്യങ്ങളും, കരുതൽ ഡോസ് വാക്‌സിനേഷന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.
അതേസമയം ഇന്ന് കോവിഡ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നര ലക്ഷം കടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിര യോഗം ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം പരിശോധിച്ച 1,59,632 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. മാത്രമല്ല ഇപ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിന് പുറമേ മരണ നിരക്കിലും നേരിയ വർദ്ധനവുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…