Monday, May 6, 2024
spot_img

കോവിഡിൽ തളരാതെ രാജ്യം; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അടിയന്തിര യോഗം ചേരും

ദില്ലി: രാജ്യത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ഇന്ന് വൈകീട്ട് 4.30 നാണ് യോഗം ചേരുക.

സംസ്ഥാനത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ഒമിക്രോൺ കേസുകളും ഇപ്പോൾ വർദ്ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അടിയന്തിരമായി യോഗം ചേരുന്നത്.

യോഗത്തിൽ കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യും. കൂടാതെ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചാ വിഷയമാകും. കൗമാരക്കാരുടെ വാക്‌സിനേഷൻ സംബന്ധിച്ച കാര്യങ്ങളും, കരുതൽ ഡോസ് വാക്‌സിനേഷന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.

അതേസമയം ഇന്ന് കോവിഡ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നര ലക്ഷം കടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിര യോഗം ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം പരിശോധിച്ച 1,59,632 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. മാത്രമല്ല ഇപ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിന് പുറമേ മരണ നിരക്കിലും നേരിയ വർദ്ധനവുണ്ട്.

Related Articles

Latest Articles