Tuesday, December 16, 2025

പോലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായ സംഭവം;പൊട്ടിയത് പടക്കമെന്ന് പോലീസ്

ചേർത്തല: പോലീസ് സ്റ്റേഷന് സമീപമുള്ള ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പോലീസ്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വലിയ പൊട്ടിത്തെറി ഉണ്ടായത്.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ, സെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാബു, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരുടെ അന്വേഷണത്തിൽ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് പൊട്ടിയത് പടക്കമാണെന്ന് വിലയിരുത്തലിൽ എത്തിയത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് പൂർണ്ണമായും തകർന്നത്. ഈ കെട്ടിടം സാധാരണയായി ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലാണ്. ഇതിനുള്ളിൽ പിടിച്ചു കൊണ്ടു വന്ന അനധികൃത പടക്കമാകാം പൊട്ടിയതെന്നാണ് പോലീസ് പറയുന്നത്.

സ്റ്റേഷനിലെ സി പി ഒ സുനിൽ കുമാർ കെട്ടിടത്തിനുള്ളിൽ മൊബൈയിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സമീപത്ത് നിന്നും പൊട്ടിത്തെറി ഉണ്ടായത്. മുറിയുടെ വാതിലുകൾ പൂർണ്ണമായും, മേൽക്കൂര ഭാഗികമായും തകർന്നു. കാലിന് പൊള്ളലേറ്റ സുനിൽ കുമാർ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles