ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കാനഡയിൽ പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന 24കാരനായ ഗുർവിന്ദർ നാഥാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ജൂലൈ 9ന് പുലർച്ചെ 2.10 നായിരുന്നു സംഭവം.
പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഗുർവിന്ദർ നാഥ്. ജോലിയുടെ ഭാഗമായി പുലർച്ചെ പിസ ഡെലിവറി ചെയ്യാനായി വരവേ ഗുർവിന്ദറിന്റെ വാഹനം പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചു. മോഷണ ശ്രമം യുവാവ് പ്രതിരോധിച്ചതിനെത്തുടർന്ന് നടന്ന സംഘർഷമാണ് കൊലപാതകതത്തിലെത്തിയത്. കൊലപാതക ശേഷം അക്രമിസംഘത്തിൽ ഒരാള്‍ യുവാവിന്റെ വാഹനവുമായി കടന്നുകളഞ്ഞു. 27ന് ഗുർവിന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.

