Thursday, May 2, 2024
spot_img

നീലക്കുരുവി പറന്നകന്നു !ട്വിറ്ററിന്റെ പേരുമാറ്റി ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: പ്രമുഖ സമൂഹ മാദ്ധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോൺ മസ്ക്. ‘എക്സ്’ എന്നാകും ട്വിറ്റർ ഇനി അറിയപ്പെടുക. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടുണ്ട്. ട്വിറ്ററിന്റെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ബാങ്കിങ് ഉൾപ്പെടെയുള്ള മറ്റു സേവനങ്ങളും ഇനിമുതൽ ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്സ് ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തെങ്കിലും പിൻവലിച്ചു. പുതിയ X ബ്രാൻഡിംഗിലേക്ക് മാറുന്ന പ്രക്രിയ ട്വിറ്റർ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം X ആക്കി മാറ്റി. ഇലോൺ മസ്‌ക് ട്വിറ്ററിലെ തന്റെ പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട് .

എന്നാൽ പുതിയ മാറ്റം പല ഉപഭോക്താക്കൾക്കും പെട്ടെന്ന് ദഹിച്ചിട്ടില്ല. പുതിയ തീരുമാനം മോശമെന്നാണ് പല ഉപഭോക്താക്കളും പ്രതികരിച്ചത്.

Related Articles

Latest Articles