Saturday, May 18, 2024
spot_img

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര വിനായക സവർക്കർ 84 വർഷങ്ങൾക്ക് കേരളം സന്ദർശിച്ചത് ഇതേ ദിവസമാണ്. NSS രജതജൂബിലി സമ്മേളനത്തിൽ ശ്രീ മന്നത്ത് പദ്മനാഭന്റെ ക്ഷണം അനുസരിച്ചാണ് അന്ന് അദ്ദേഹം ചങ്ങാനേശ്ശേരിയിൽ എത്തിയത്.

1937 ൽ ജയിൽ മോചിതനായ സവർക്കർ അവിഭക്ത ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചു ഹിന്ദു സമാജ സംഘാടന പ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു. അങ്ങനെ 1940 ൽ അദ്ദേഹം തിരുവിതാംകൂറിലും എത്തിച്ചേരുകയായിരുന്നു. മദ്രാസിൽ നിന്നും ട്രെയിനിൽ ചങ്ങനാശ്ശേരിയിൽ എത്തിയ വീര സവർക്കറിന് ഗ്രാമഗ്രാമങ്ങൾ തോറും സ്വീകരണം നൽകിയാണ് സമ്മേളന നഗരി ആയ ചങ്ങനാശ്ശരിയിലേക്ക് ആനയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും അദ്ദേഹത്തെ കാണുവാൻ എത്തിയത് ജനസഞ്ചയമായിരുന്നു. എല്ലായിടത്തും വലിയ സ്വീകരണമാണ്
വീര സവർക്കർക്ക് ലഭിച്ചത്.

NSS രജതജൂബിലി സമ്മേളനത്തിൽ ചങ്ങനാശ്ശേരി നഗരസഭ അദ്ദേഹത്തിന് മംഗള പത്രം നൽകി ആദരിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വീരസവർക്കർ ഹിന്ദു സംഘാടനത്തെ കുറിച്ചും അതിന്റെ സമകാലിക രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചും ജാതീയമായി ഭിന്നിച്ചു നിൽക്കുന്ന ഹിന്ദുക്കൾ ഒന്നായി നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ആയിരക്കണക്കിന് ഹിന്ദുക്കൾ എത്തിയ ആ വേദിയിൽ ഉജ്ജ്വല പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരിയിൽ NSS സംഘടിപ്പിച്ച വർണ്ണശബളമായ രജതജൂബിലി സമ്മേളനത്തിൽ അന്നത്തെ പൗരപ്രമാണികളെല്ലാം പങ്കെടുത്തിരുന്നു.

നായർ സമുദായം മാത്രമല്ല എല്ലാ ഹിന്ദു സമുദായങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ ഏകീകരണത്തിനും ഉന്നമനത്തിനും ഒത്തൊരുമക്കും വേണ്ടി പ്രവർത്തിക്കണം എന്ന് മന്നത്താചാര്യൻ പലപ്പോഴും ഓർമ്മിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഭാരതീയത എന്ന നമ്മുടെ ഏകസ്വത്വ ബോധത്തിലേക്ക് എത്തിച്ചേരുക എന്ന പ്രഥമകർത്തവ്യ നിർവ്വഹണത്തിനാണ് എല്ലാ ഹിന്ദു സംഘടനകളും പ്രവർത്തിക്കേണ്ടത് എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ലക്ഷ്യം.

Related Articles

Latest Articles