Monday, December 15, 2025

അനനികൃത ഖനന കേസ് : കോൺഗ്രസ് എംഎൽഎ ഇ ഡി വലയിൽ

ചണ്ഡീഗഡ് : അനനികൃത ഖനന കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. സോണിപത് എംഎൽഎ സുരേന്ദർ പൻവാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്.

സുരേന്ദർ പൻവാറിനെ ഇന്ന് അംബാലയിലെ പ്രത്യേക കോടതിയിൽ ഇ ഡി ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. ഇത്യമുനാനഗർ, സോനിപത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് 400 കോടിയിലധികം രൂപയുടെ അനധികൃത ഖനനം സോണിപത് എംഎൽഎ സുരേന്ദർ പൻവാർ നടത്തിയത്. അതേസമയം, നേരത്തെ എംഎൽഎയുടെ വസതിയിൽ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു. ഹരിയാന പൊലീസിൽ നിന്ന് കേസന്വേഷണം ഇ ഡി ഏറ്റെടുക്കുകയായിരുന്നു.

Related Articles

Latest Articles